സംസ്ഥാനത്ത് അൾട്രാ വയലറ്റ് രശ്മികളുടെ വികിരണം ഉയർന്ന തോതിൽ; സൂര്യാഘാതത്തിന് സാധ്യത

തിരുവനന്തപുരം: കേരളം ഇനി കൂടുതൽ ഭയപ്പെടേണ്ടത് അൾട്രാവയലറ്റ് രശ്മികളെ. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും അൾട്രാവയലറ്റ് രശ്മികളുടെ വികിരണം അപകടകരമായ നിലയിലാണ്. പകൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരത്ത് 12, പുനലൂരിൽ 12, ആലപ്പുഴയിൽ 12, കൊച്ചി, തൃശൂർ, തിരൂർ, കോഴിക്കോട്, കൽപ്പറ്റ, കാസർകോട് എന്നിവിടങ്ങളിൽ 12, തളിപ്പറമ്പിൽ 11 എന്നിങ്ങനെയാണ് അൾട്രാവയലറ്റ് സൂചിക. അൾട്രാവയലറ്റ് സൂചിക 10 ആണെങ്കിൽ പോലും അത് അപകടമാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്‍റെ അൾട്രാവയലറ്റ് സൂചിക 10 കടന്ന് 12 ൽ എത്തിയത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അൾട്രാവയലറ്റ് രശ്മികളുടെ വികിരണം വർധിക്കുന്നത് ഉത്തരായനത്തിലേക്കുള്ള സൂര്യന്‍റെ സഞ്ചാരം മൂലമാണ്.

Related Posts