പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 87.94% വിജയം
പ്ലസ് ടു പരീക്ഷയിൽ 87.94% വിജയം. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിൽ. കുറവ് പത്തനംതിട്ട. കഴിഞ്ഞ വർഷം 85.13 ശതമാനമായിരുന്നു വിജയം.136 സ്കൂളുകളിൽ 100 ശതമാനംവിജയം. 3,23,802 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 48,383 പേർക്ക് എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ്. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾ കൂടുതൽ മലപ്പുറത്ത്. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 80.4 % വിജയം. കോമേഴ്‌സിൽ 89.13 %. വി എച് എസ് സി വിജയ ശതമാനം 80.36%. ഓപ്പൺ സ്കൂളിൽ 53 % വിജയം. 47,721 പേർ പരീക്ഷ എഴുതി. 25,292 പേര് വിജയിച്ചു. പുനർ മൂല്യനിർണയത്തിന് ജൂലൈ 31 വരെ അപേക്ഷിക്കാം. ആഗസ്റ്റ് 11 മുതൽ സേ പരീക്ഷ ആരംഭിക്കുമെന്ന് മന്ത്രി.