ഹയർ സെക്കന്ററി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ഗവ. നളന്ദ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി വിഷ്ണു.
അകക്കണ്ണുകൊണ്ട് വിഷ്ണു നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം.
കിഴുപ്പിള്ളിക്കര: ഹയർ സെക്കന്ററി പരീക്ഷയിൽ ഗവ. നളന്ദ ഹയർ സെക്കൻ്ററി സ്കൂളിലെ വിഷ്ണു പി എം നേടിയ ഫുൾ എ പ്ലസിന് പത്തരമാറ്റ് തിളക്കം. ജന്മനാ കാഴ്ചയില്ലാത്ത വിഷ്ണു 96 % മാർക്കോട് കൂടിയാണ് +2 ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഫുൾ A+ നേടിയത്. ഇംഗ്ലീഷിലാണ് വിഷ്ണു മുഴുവൻ പരീക്ഷയും എഴുതിയത്. അന്ധതയെയും കൊവിഡിനെയും ഒരു പോലെ പരാജയപ്പെടുത്തി വിഷ്ണു നേടിയ വിജയത്തെ അധ്യാപകരും പി ടി. എയും പ്രത്യേകം അഭിനന്ദിച്ചു.
ഓട്ടോ തൊഴിലാളിയായ പാറേപറമ്പിൽ മണികണ്ഠൻ്റെ മകൻ വിഷ്ണു മികച്ച ഒരു ഗായകൻ കൂടിയാണ്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വേണ്ടി സംസ്ഥാന തലത്തിൽ നടത്തിയ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.