കൈകളിൽ മൈലാഞ്ചി മൊഞ്ചിന്റെ ചേലുമായി കഴിമ്പ്രം ബീച്ച് ഫെസ്റ്റ്
By Jayan_Bose
ഹൈറിച്ച് കഴിബ്രം ബീച്ച് ഫെസ്റ്റ് 2023 നോടനുബന്ധിച്ചു സംഘടിപ്പിച്ച മെഹന്തി മത്സരത്തിന്റെ ഉദ്ഘാടനം ഷംസുദീൻ പള്ളിതൊട്ടുങ്ങൽ നിർവഹിച്ചു. നാജിയ ജവാഹിർ യുസ്രിയ യുസുഫ് എന്നിവർ ജഡ്ജിങ് പാനൽ അംഗങ്ങളായി. ചെയർമാൻ ശോഭ സുബിൻ, ട്രഷറർ മധു കുന്നത്ത്, കോഡിനേറ്റർ ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, വനിത കോഡിനേറ്റർമാരായ സജിത ടീച്ചർ, സജിത സുഭാഷ്, പ്രീതി പ്രേമചന്ദ്രൻ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.