ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 -ന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു

ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 ന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. കഴിമ്പ്രം ജനകീയ കൂട്ടായ്മയുടെ തിരിയാണ് നമ്മൾ എല്ലാവരും കൂടി ഇവിടെ കൊളുത്തി വെച്ചത്. ഈ തിരി 12ദിവസം മാത്രമല്ല കഴിബ്രം തീരദേശജനതയുടെ മത മൈത്രിയുടെയും സാഹോദര്യത്തിന്റെയും വിളക്കായി തീരട്ടെ എന്ന് മന്ത്രി കെ. രാജൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ചെയർമാൻ ശോഭ സുബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ ഷൈൻ നെടിയിരിപ്പിൽ സ്വാഗതവും പി. ഡി . ലോഹിതക്ഷൻ നന്ദിയും രേഖപ്പെടുത്തി.

കഴിമ്പ്രം ഡിവിഷൻ ബ്ലോക്ക് മെമ്പർമാരായ മല്ലിക ദേവൻ, വസന്ത ദേവരാജ്, മധു ശക്തിധരൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു .ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, മധു കുന്നത്ത്, സൗമ്യൻ നെടിയിരിപ്പിൽ, സുജിന്ത് പുല്ലാട്ട്, അജ്മൽ ഷെരീഫ്, സുമേഷ് പാനാട്ടിൽ, പ്രജീഷ് കൊല്ലാറ, സജിത ടീച്ചർ, ബിന്ദുരാജ്, സജിത സുഭാഷ്, പ്രീതി പ്രേമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഇലക്ട്രോണിക്സിൽ പി എച്ച്.ഡി നേടിയ മിനി രതീഷിനെ ചടങ്ങിൽ ആദരിച്ചു.