ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

എടമുട്ടം: ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റിന്റെ സാംസ്കാരിക ഘോഷയാത്ര എടമുട്ടം ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച് ബീച്ച് റോഡിലൂടെ വർണ്ണശബളമായ വാദ്യ ഘോഷങ്ങളായ ശിങ്കാരിമേളം, കാവടി, വിവിധ തരം വേഷങ്ങൾ, നാസിക് ഡോൾ എന്നിവയുടെ അകമ്പടിയോടെ ബീച്ച് റോഡിലൂടെ നീങ്ങി കഴിബ്രം ബീച്ചിൽ എത്തിച്ചേർന്നു. തുടർന്ന് ചെയർമാൻ ശോഭ സുബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, നാട്ടിക എം എ ൽ എ സി സി മുകുന്ദൻ ബീച്ച് ഫെസ്റ്റിന്റ കൊടി ഉയർത്തി. ജനറൽ കൺവീനർ ഷൈൻ നെടിയിരിപ്പിൽ സ്വാഗതം പറഞ്ഞു. ചലച്ചിത്ര താരം സുനിൽ സുഖദ, സംവിധായകൻ കെ. ബി. മധു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മല്ലിക ദേവൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ലോഹിതാക്ഷൻ, സുജിന്ത് പുല്ലാട്ട്, മധു കുന്നത്ത്, ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, സൗമ്യൻ നെടിയിരിപ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഏപ്രിൽ 14 മുതൽ 25 വരെ നടക്കുന്ന ബീച്ച് ഫെസ്റ്റിൽ നിരവധി കലാ സാംസ്കാരിക പരിപാടികൾ നടക്കും.