ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023; നാട്ടുത്സവം
ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 ഭാഗമായി കഴിബ്രം വിജയൻ & സുന്ദർ കഴിമ്പ്രം ഓർമ്മക്കായ് സംഘടിപ്പിച്ച നാട്ടുത്സവം മധു ശക്തിധരൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളടക്കം വിവിധ പ്രായത്തിലുള്ളവർ അവതരിപ്പിച്ച നിരവധി കലാപരിപാടികൾ അരങ്ങേറി. ശോഭ സുബിൻ അധ്യക്ഷനായ ചടങ്ങിൽ ഷൈൻ നെടിയിരിപ്പിൽ സ്വാഗതം പറഞ്ഞു. മധു കുന്നത്ത്, ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, സുജിന്ദ് പുല്ലാട്ട്, സൗമ്യൻ നെടിയിരിപ്പിൽ, അജ്മൽ ഷെരീഫ്, പ്രജീഷ് കൊല്ലാറ, സുമേഷ് പാണാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് പി. ഡി. ലോഹിതാക്ഷൻ നന്ദി അറിയിച്ചു.