ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023; ലൈവ് മ്യൂസിക്കൽ റിയാലിറ്റി ഷോ
ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 ന്റെ ഭാഗമായി സംഘടിപ്പിച്ച ആഹാ സാഗരഗീതം 2023 ലൈവ് മ്യൂസിക്കൽ റിയാലിറ്റി ഷോ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. ശോഭ സുബിൻ അധ്യക്ഷനായ ചടങ്ങിൽ ഷൈൻ നെടിയിരിപ്പിൽ സ്വാഗതവും മധു ശക്തിധരൻ ആമുഖ പ്രഭാക്ഷണവും നടത്തി. എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, തുമ്പൂർ സുബ്രമണ്യൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. ജഡ്ജിങ് പാനൽ അംഗങ്ങളായി പ്രശസ്ത സിനിമ പിന്നണി ഗായകരായ രൂപേഷ്, റെജി രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, മധു കുന്നത്ത്, സുജിന്ദ് പുല്ലാട്ട്, സൗമ്യൻ നെടിയിരിപ്പിൽ, അജ്മൽ ഷെരീഫ്, സുമേഷ് പാനാട്ടിൽ, പ്രജീഷ് കൊല്ലാറ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് പി. ഡി. ലോഹിതാക്ഷൻ നന്ദി പറഞ്ഞു.