വെങ്ങിണിശ്ശേരി സെൻ്ററില്‍ ഹൈമാസ്റ്റ് ലൈറ്റ്

ചേര്‍പ്പ്:

ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പാറളം ഗ്രാമപഞ്ചായത്തിലെ വെങ്ങിണിശ്ശേരി സെൻ്ററില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓണ്‍ കര്‍മ്മം സി സി മുകുന്ദന്‍ എംഎല്‍എ നിര്‍വഹിച്ചു. സര്‍ക്കാര്‍ പദ്ധതി അനുസരിച്ച് മുഴുവന്‍ മേഖലയിലും വെളിച്ചം എത്തിക്കുന്ന പദ്ധതിയാണിത്. പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് ലൈറ്റുകള്‍ എല്ലാദിവസവും കൃത്യമായി കത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. മുന്‍ എംഎല്‍എ ഗീതാഗോപിയുടെ 2020-21 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 5,43,576 രൂപ വിനിയോഗിച്ചാണ് വെങ്ങിണിശ്ശേരി സെൻ്ററില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയന്‍ അധ്യക്ഷത വഹിച്ചു. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിബി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ജെറി ജോസഫ്, പഞ്ചായത്ത് അംഗം അനിത മണി, വിവിധ ജനപ്രതിനിധികള്‍ പങ്കെടുത്തു.

Related Posts