ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 കാരുണ്യസ്പർശം എം എൽ എ സി സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു

എടമുട്ടം : ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 ന്റെ ഭാഗമായി സംഘടിപ്പിച്ച അമ്മമാർക്ക് കാരുണ്യസ്പർശവും സുറുമി വയനാട് നയിക്കുന്ന സംഗീത വിരുന്നും തുടർന്ന് നടക്കുന്ന ഡി ജെ നൈറ്റിന്റെ ഉദ്ഘാടനവും ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നാട്ടിക എം എൽ എ സി സി മുകുന്ദൻ നിർവഹിച്ചു. ശോഭ സുബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷൈൻ നെടിയിരിപ്പിൽ സ്വാഗതം പറഞ്ഞു. കൊടുങ്ങല്ലൂർ SHO ഇ. ആർ ബൈജു മുഖ്യാതിഥിയായി പങ്കെടുത്തു. ശിവകുമാർ പണ്ടാരപറമ്പിൽ, ഷൈൻ പട്ടാലി, സുരേന്ദ്രൻ നെടിയിരിപ്പിൽ തുടങ്ങിയവർ വിശിഷ്ഠ അതിഥികൾ ആയ ചടങ്ങിൽ ഓട്ടൻതുള്ളൽ ആചാര്യൻ മണലൂർ ഗോപിനാഥിനെ ആദരിച്ചു. മധു കുന്നത്ത്, ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, സുജിന്ദ് പുല്ലാട്ട്, പി. ഡി. ലോഹിതാക്ഷൻ, സൗമ്യൻ നെടിയിരിപ്പിൽ, അജ്മൽ ഷെരിഫ്, സുമേഷ് പാനാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിന് പ്രജീഷ് കൊല്ലാറ നന്ദി രേഖപ്പെടുത്തി.

Related Posts