ഗുജറാത്തിലെ ചരിത്രവിജയം; മോദിയിടെ സ്വർണ്ണ ശില്പം നിര്‍മിച്ച് ജ്വല്ലറി ഉടമ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിൽ 156 സീറ്റുകൾ നേടിയ ബി.ജെ.പിയുടെ ചരിത്രവിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ നിർമ്മിച്ചത് 156 ഗ്രാം സ്വർണ്ണം കൊണ്ട്. സൂറത്ത് ആസ്ഥാനമായുള്ള ജ്വല്ലറി ഉടമയായ ബസന്ത് ബോറ സ്വന്തം ഫാക്ടറിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 20 തൊഴിലാളികൾ മൂന്നുമാസമെടുത്താണ് ഈ ശിൽപം പൂർത്തിയാക്കിയത്. 18 കാരറ്റ് സ്വർണമാണ് ഉപയോഗിച്ചത്. ഇതിനു ഏകദേശം 11 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഡിസംബറിൽ പണി പൂർത്തിയായെങ്കിലും തൂക്കം കൂടുതലായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സീറ്റുകളുടെ എണ്ണത്തിനു ആനുപാതികമായി ഭാരം കുറച്ചു. മോദി ശിൽപത്തിന് വൻപ്രചാരമായതോടെ വില ചോദിച്ച് ആളുകൾ മുന്നോട്ട് വരികയും വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ മോദിയോടുള്ള ആരാധന കൊണ്ടാണ് പ്രതിമ നിർമ്മിച്ചതെന്നും തൽക്കാലം അത് വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ബോറ പറഞ്ഞു.

Related Posts