കോഴിക്കോട് പുലിമുട്ട് നിർമാണത്തിനിടെ ഹിറ്റാച്ചി കടലിലേക്ക് മറിഞ്ഞു

കോഴിക്കോട്: കോതി പാലത്തിന് സമീപം ഹിറ്റാച്ചി കടലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്.പുലിമുട്ട് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഹിറ്റാച്ചിയാണ് അപകടത്തില്‍പ്പെട്ടത്. കല്ലിറക്കിയ ശേഷം കടന്നുപോയ ടിപ്പര്‍ ലോറിക്ക് സൈഡ് കൊടുക്കവെ ഹിറ്റാച്ചി തല കീഴായി മറിയുകയായിരുന്നു.ശനിയാഴ്ച രാവിലെ 10.20നാണ് സംഭവം,. വാഹനത്തിനുള്ളില്‍ പെട്ട ഡ്രൈവറെ മത്സ്യ തൊഴിലാളികളാണ് രക്ഷപെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ ഐക്കര സ്വദേശി അനുപിനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.