തുടര്‍ഭരണത്തിന് നേതൃത്വം കൊടുത്ത ക്യാപ്റ്റന് ഇന്ന് 76-ാം പിറന്നാൾ.
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76-ാം ജന്മദിനം.
തിരുവനന്തപുരം:
ചരിത്രം തിരുത്തി കുറിച്ച തുടർവിജയത്തിന്റെ നായകൻ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76–ാം പിറന്നാൾ. പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസം തന്നെ പിറന്നാളെന്ന അപൂര്‍വതയും ഇന്നുണ്ട്. നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു.
പിണറായി വിജയൻ ആദ്യമായി മുഖ്യമന്ത്രിയായത് 2016 മേയ് 25നാണ്. സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി പിണറായി വിജയന്‍ തന്‍റെ ജന്‍മദിനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് ജന്മദിനം.
കേരളനിയമസഭയില്‍ 140 ല്‍ 99 പേരുടെ ഉറച്ച പിന്തുണയുമായി ജന്മദിനത്തില്‍ സഭാസമ്മേളനം തുടങ്ങാനായെന്ന ഇരട്ടിമധുരവും പിണറായിക്കുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തിലൂടെ കേരളരാഷ്ട്രീയത്തെ തന്നിലേക്കടുപ്പിച്ച് നിര്‍ത്തിയ പിണറായിവിജയന് 76 തികയുമ്പോള്‍ അദ്ദേഹം ദേശീയതലത്തിലും ശ്രദ്ധിക്കുന്ന ഭരണകര്‍ത്താവായി മാറിയെന്ന പ്രത്യേകതയുമുണ്ട്.