വലപ്പാട് പഞ്ചായത്ത് പതിനേഴാം വാർഡിൽ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തു.

യുവമോർച്ച കഴിമ്പ്രം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വലപ്പാട് പഞ്ചായത്ത് പതിനേഴാം വാർഡിൽ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തു.

എടമുട്ടം:

കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻ്റെ നിർദ്ധേശ പ്രകാരമുള്ള ഹോമിയോ മരുന്നുകളാണ് ആർ ആർ ടി അംഗങ്ങളും യുവമോർച്ച സേവാഭാരതി പ്രവർത്തകരും ചേർന്ന് വാർഡിലെ മുഴുവൻ വീടുകളിലേക്കും വിതരണം ചെയ്തത്. കൊവിഡ് ബാധിതർക്ക് സൗജന്യ ഭക്ഷ്യ കിറ്റ്, ആയുർവേദ മരുന്നുകൾ തുടങ്ങിയവരുടെ വിതരണവും കൊവിഡ് മുക്തമാകുന്ന വീടുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തനവും വാർഡിൽ നടന്നു വരികയാണ് അതിൻ്റെ തുടർച്ചയായാണ് ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നത്.

യുവമോർച്ച സംസ്ഥാന സെക്രട്ടറിയും 17-ാം വാർഡ് മെമ്പറുമായ ഷൈൻ നെടിയിരിപ്പിൽ വിതരണം ഉദ്ഘാടനം ചെയ്തു. യുവമോർച്ച പ്രവർത്തകരായ നിർമ്മൽ മുരളി, വിശാഖ് യു എസ്, കിഷോർ കുമാർ എൻ എസ്, സനോഷ് പള്ളത്ത് ആർ ആർ ടി അംഗങ്ങളായ മധു കുന്നത്ത്, സന്തോഷ് ശ്രീരാഗം, ജ്യോതിഷ് പനക്കൽ എന്നിവർ നേതൃത്വം നൽകി.

Related Posts