സഞ്ചാരികൾക്ക് അഞ്ച് ലക്ഷം സൗജന്യ വിമാന ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് ഹോങ്കോങ്ങ്

കൊവിഡ് മഹാമാരി മൂലം തകർന്ന ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ സൗജന്യ വിമാന ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് ഹോങ്കോങ്ങ്. വിനോദസഞ്ചാരികളെ തിരികെ കൊണ്ടുവരുന്നതിന് ഹോങ്കോങ്ങ് 500,000 സൗജന്യ വിമാന ടിക്കറ്റുകൾ നൽകും. ചൈനയുടെ 'സീറോ-കൊവിഡ്' നയങ്ങൾ പിന്തുടർന്നതിനാൽ ഹോങ്കോങ്ങിൽ വളരെ കഠിനമായ ക്വാറന്‍റൈൻ നിയമങ്ങളാണ് അടുത്തകാലം വരെ ഉണ്ടായിരുന്നത്. ഇത് വിനോദസഞ്ചാരികളെ ഹോങ്കോങ്ങിൽ നിന്ന് അകറ്റി നിർത്തി. എന്നാൽ ഇനി മുതൽ ഹോങ്കോങ്ങിലേക്ക് യാത്ര ചെയ്യാൻ ക്വാറന്‍റൈൻ ആവശ്യമില്ല.

Related Posts