പൂരം പുറപ്പാട് ദിവസം അവകാശികളെയും ക്ഷേത്രം ജീവനക്കാരെയും ആദരിച്ച്; തൃപ്രയാർ ദേവസ്വം
തൃപ്രയാർ: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ചു തൃപ്രയാർ തേവരുടെ ഗ്രാമ പ്രദക്ഷിണതിന്നു ഒപ്പം പോകുന്ന അവകാശികളെയും ക്ഷേത്രം ജീവനക്കാരെയും ആദരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി നന്ദകുമാർ, മെമ്പർ എ ജി നാരായണൻ എന്നിവർ ആദരവ് നിർവഹിച്ചു.
ഊരായ്മ കുടുംബങ്ങളായ പുന്നപ്പിളി, ചേലൂർ, ഞാനപ്പിള്ളി, കഴകം,എതിരേൽക്കൽ അകമ്പടി,കുട, ഇടങ്ങഴി, കാവ്, വെടി,പീഠം, മാറ്റ്, എണ്ണ എത്തിക്കൽ തുടങി വിവിധ അവകാശി കുടുംബങ്ങളെയും ക്ഷേത്രത്തിലെ വിവിധ വാദ്യക്കാർ, കുട ശാന്തി, ഷാരടി എന്നിവരെയാണ് ആദരിച്ചത്. ദേവസ്വം മാനേജർ എം മനോജ് കുമാർ, യൂ പി കൃഷ്ണന്നുണ്ണി എന്നിവർ സംസാരിച്ചു. ടി ജെ സുമന, പി ജി നായർ, വി ആർ പ്രകാശൻ, എം സ്വർണ്ണ ലത, കൃഷ്ണകുമാർ ആമലത്ത് എന്നിവർ നേതൃത്വം നൽകി.