കഴിമ്പ്രം സ്‌കൂളിലെ ഹയർ സെക്കൻഡറിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു
കഴിമ്പ്രം: വി പി എം എസ് എൻ ഡിപി സ്കൂളിലെ 2019- 2021 അധ്യയന വർഷത്തിൽ ഹയർ സെക്കൻഡറിയിൽ എ പ്ലസ് നേടിയ 22 വിദ്യാർത്ഥികളെയും 5 എ പ്ലസ് നേടിയ 17 വിദ്യാർത്ഥികളെയും മൊമൻ്റോ നൽകി ആദരിച്ചു. യോഗത്തിന് പി .ടി.എ. പ്രസിഡണ്ട് രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ കമ്മറ്റി കൺവീനർ സുധീപ് അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് നടാഷ ഉപഹാര സമർപ്പണം നടത്തി. സ്റ്റാഫ് സെക്രട്ടറി മുജീബ് സീനിയർ അധ്യാപിക സരിതഎന്നിവർ ആശംസകൾ നേർന്നു. യോഗത്തിൽ പ്രിൻസിപ്പൽ സാജു സ്വാഗതവും ജെ.പി.വിനോദ് നന്ദിയും പറഞ്ഞു.