ഭിന്നശേഷി ക്കാരായ പ്രതിഭാ സുഹൃത്തുക്കൾക്ക് മാതൃവിദ്യാലയത്തിന്റെ അങ്കണത്തിൽ സ്നേഹാദരമൊരുക്കി എഴുത്തുകാരന്റെ മഹനീയ മാതൃക

തൃശൂർ : കഥാകൃത്തും പ്രസാധകനുമായ ബാപ്പു വലപ്പാടാണ് താൻ ആദ്യാക്ഷരം കുറിച്ച വലപ്പാട് ജിഡി എം എൽ പി സ്കൂൾ അങ്കണത്തിൽ വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച ഭിന്നശേഷി പ്രതിഭകൾക്ക് ലെല്ല കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരവ് ഒരുക്കിയത്.

വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖ് സ്നേഹാദരം ഉദ്ഘാടനം ചെയ്തു. വലപ്പാട് മായ കോളേജ് പ്രിൻസിപ്പൽ സി എ ആവാസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജി ഡി എം എൽ പി സ്കൂൾ പ്രധാന അദ്ധ്യാപകൻ സി കെ ബിജോയ് ആദരിക്കപ്പെടുന്ന ഭിന്നശേഷി പ്രതിഭകളെ സദസ്സിന് പരിചയപ്പെടുത്തി. കവിയും പരിസ്ഥിതി പ്രവർത്തകനുമായ സുധീഷ് ചന്ദ്രൻ, ജീവകാരുണ്യ പ്രവർത്തകനായ റൗഫ് ചേറ്റുവ, ഭിന്നശേഷിക്കാരുടെ അവകാശ സമരങ്ങളുടെ നായകൻ കാദർ നാട്ടിക, മാധ്യമ പ്രവർത്തകനായ ജബ്ബാർ പെരിഞ്ഞനം, അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം ബി ശിശുപാലൻ മാസ്റ്റർ, ഗായകൻ ഷാജി കഴിമ്പ്രം, ടെലി സീരിയൽ രംഗത്തെ പ്രതിഭ മുനീറ എന്നിവർക്കാണ് സ്നേഹാദരം നൽകിയത്.

ഭിന്നശേഷി കലാകാരന്മാർ വിദ്യാലയാങ്കണത്തിൽ ഒരുക്കിയ കലാസന്ധ്യ ജി ഡി എം സ്കൂളിലെത്തിയവർക്ക് നവ്യാനുഭവമായി മാറി. വലപ്പാട് ഗവ ഹയർ സെക്കന്റെറി സ്കൂൾ മുൻ പ്രിൻസിപ്പൽ മുരളീധരൻ മാസ്റ്റർ പ്രതിഭകളെ പൊന്നാടയണിയിച്ചു. കുഞ്ഞുണ്ണി മാഷ് സൗഹൃദ വേദി കൺവീനർ ആർ ഐ സക്കറിയ ഉപഹാരം സമ്മാനിച്ചു.

എഴുത്തുകാരൻ ബാപ്പു വലപ്പാട്, ജി ഡി എം എൽ പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ സി കെ കുട്ടൻ മാസ്റ്റർ, മാതൃസംഗമം പ്രസിഡണ്ട് ഷൈനി സജിത്ത്, ദയ എടത്തിരുത്തി, മുഹസിൻ പാടൂർ, കെ ജി ശേഖരൻ , ആർ കെ ബദറുദ്ദീൻ, പി കെ ശ്യാം, വി ബി ഷെറീഫ് എന്നിവർ സംസാരിച്ചു.

Related Posts