കവിയും അധ്യാപകനുമായ കെ.കെ.ബാലമോഹനനെ പ്രതിപക്ഷ നേതാവ് വി ഡി.സതീശൻ ആദരിച്ചു

കൊടുങ്ങല്ലൂർ: സാമൂഹ്യ സാംസ്ക്കാരിക സാഹിത്യ മേഖലകളിൽ നേതൃസ്ഥാനത്ത് പ്രവർത്തിച്ച കവിയും, അധ്യാപകനുമായ കെ.കെ.ബാലമോഹനനെ പ്രതിപക്ഷ നേതാവ് വി ഡി.സതീശൻ വീട്ടിൽ ചെന്ന് ആദരിച്ചു. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ പ്രമുഖനായ സഹോദരൻ അയ്യപ്പൻ്റെ വംശപരമ്പരയിൽപ്പെട്ട ഇദ്ദേഹം സഹോദരൻ സ്മാരകത്തിന് വേണ്ടി ചെറായിയിലെ തറവാട്ട് വീട് സർക്കാരിന് കൈമാറിയ വ്യക്തിയാണ് കെ.കെ.ബാല മോഹനനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. ഭാവി തലമുറയെ വാർത്ത് എടുക്കുന്നതിൽ അധ്യാപകർ സമൂഹത്തിന് നൽകുന്ന പങ്ക്‌ അമൂല്യവും ഓരോ പൗരൻ്റെ യും ഉന്നതിയിൽ അധ്യാപരുടെ സ്വാധീനം വിലമതിയ്ക്കാനാവാത്തതാണെന്ന് പ്രതിപക്ഷ നേതാവ് സതീശൻ തുടർന്ന് പറഞ്ഞു. മുൻ എം എൽ എ :ടി.വി ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. കേരള ജ്യോതിഷ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് അഡ്വ എ.യു. രഘുരാമൻപണിക്കർ മുഖ്യാതിഥിയായി. ഫൗണ്ടേഷൻ ചെയർമാൻ കെ.കെ.സീതാരാമൻ, കൺവീനർ പ്രഫ. ജോർജ് അലക്സ്,പ്രഫ.സി.വി ചെന്താമരാക്ഷൻ, ജെയിംസ് കുറ്റിക്കാട്ട്, അഡ്വ .സി ആർ.ജെയ്സൺ,ബാലറാ മോഹൻ എന്നിവർ പ്രസംഗിച്ചു.

Related Posts