ആഗോളമുളദിനത്തിൽ എം പി ടി എൻ പ്രതാപനെ കെ പി സി സി വിചാർ വിഭാഗ് ആദരിച്ചു.
തളിക്കുളം: മുളമഹോത്സവവും മുളസംഗീത പരിപാടികളും സംഘടിപ്പിക്കുകയും സ്വന്തം പുരയിടത്തിൽ 16 തരം മുളകൾ വെച്ചുപിടിപ്പിക്കുകയും ചെയ്ത എംപി ടി എൻ പ്രതാപനെ ആഗോളമുളദിനത്തിൽ വീട്ടിലെത്തി മുള കൊണ്ടുള്ള കിരീടവും ബൊക്കയും നൽകി കൊണ്ട് ആദരിച്ചു. കെ പി സി സി വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് ചെയർമാൻ ഷൈൻ നാട്ടിക അധ്യക്ഷത വഹിച്ച ചടങ്ങ് തൃശൂർ ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
താന്ന്യം പഞ്ചായത്ത് മെമ്പറും വിചാർ വിഭാഗ് ജില്ലാ സെക്രട്ടറിയുമായ ആൻ്റോ തൊറയൻ ആമുഖ പ്രഭാഷണം നടത്തി. കെ പി സി സി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജെയിംസ് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി. ഡി സി സി സെക്രട്ടറി സി എം നൗഷാദ്, തളിക്കളം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഗഫൂർ തളിക്കുളം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റംഷാദ് പെരുമ്പടപ്പ്, വലപ്പാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പ്രവീൺ രവീന്ദ്രൻ, ശ്യാം രാജ് അന്തിക്കാട്, കിരൺ തോമസ്, ജെൻസൺ വലപ്പാട്, പി എം സുൽഫിക്കർ, പെരുമ്പടപ്പ് മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഗഫാർ എന്നിവർ സംസാരിച്ചു.