പട്ടിക്കാട് പാണഞ്ചേരി പഞ്ചായത്തിലെ പശുക്കളിലാണ്
രോഗവ്യാപനം കണ്ടെത്തിയത്.
പട്ടിക്കാട് പാണഞ്ചേരി പഞ്ചായത്തിലെ പശുക്കളിലാണ്
രോഗവ്യാപനം കണ്ടെത്തിയത്.
പട്ടിക്കാട്:
പട്ടിക്കാട് പാണഞ്ചേരി പഞ്ചായത്തിലെ പശുക്കളിൽ കുളമ്പ് രോഗം വ്യാപകമാകുന്നു. പാണഞ്ചേരി പഞ്ചായത്തിലെ കൊമ്പന, പെരുംതുമ്പ, വാണിയംപാറ എന്നീ സ്ഥലങ്ങളിലെ 40 ഓളം പശുക്കളിൽ ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച പശുക്കളെ വെറ്റിനറി സർജൻ സ്ഥലത്തെത്തി പരിശോധിച്ച് മരുന്ന് നൽകിയിട്ടുണ്ട്. രോഗവ്യാപനം പഞ്ചായത്തിലെ ക്ഷീര കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.