കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി
പെരിങ്ങോട്ടുകര: കേരള സർക്കാരിന്റെയും താന്ന്യം ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ രണ്ടാം ഘട്ടം കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ ആന്റോ തൊറയൻ താന്ന്യം മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. ലൈ സ്റ്റോക്ക് ഇൻസ്പെക്ടർ ഭാവന അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിനേഷ്, ശോഭന എന്നിവർ നേതൃത്വം നൽകി. ഒക്ടോബർ ആറു മുതൽ നവംമ്പർ മൂന്നു വരെ 21 കേന്ദ്രങ്ങളിലായി കുത്തിവെപ്പ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.