തൃത്തല്ലൂർ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ വിശപ്പുരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

തൃത്തല്ലൂരിലെ ഓട്ടോ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, പഞ്ചായത്തിലെ ആശാ പ്രവർത്തകർ, കൊവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന മറ്റുള്ളവർക്കുമാണ് കിറ്റുകൾ വിതരണം ചെയ്തത്.

തൃത്തല്ലൂർ:

തൃത്തല്ലൂർ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ വിശപ്പുരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ കിറ്റുകളുടെ വിതരണോൽഘാടനം എം പി. ടി എൻ പ്രതാപൻ നിർവ്വഹിച്ചു. തൃത്തല്ലൂരിലെ ഓട്ടോ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, പഞ്ചായത്തിലെ ആശാ പ്രവർത്തകർ, കൊവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന മറ്റുള്ളവർക്കുമാണ് കിറ്റുകൾ വിതരണം ചെയ്തത്. ഒരു കുടുംബത്തിലേക്ക് അത്യാവശ്യമായ പതിനേഴിനം ഭക്ഷണ സാധനങ്ങൾ ഉൾപ്പെടുന്നതാണ് ഹോപ്പിൻ്റെ ഭക്ഷ്യ കിറ്റ്.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം മഞ്ജു പ്രേംലാൽ, ആശാ വർക്കർ ഓമന മധുസൂദനൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ട്രസ്റ്റ് സെക്രട്ടറി പി ബി ഹരിലാൽ സ്വാഗതവും സുഷിൽ ചാളിപ്പാട്ട് നന്ദിയും പറഞ്ഞു.

ഓട്ടോ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ആശാ പ്രവർത്തകർ എന്നിവരുടെ പ്രതിനിധികൾ കിറ്റുകൾ ഏറ്റുവാങ്ങി.

വിശപ്പുരഹിത ഗ്രാമത്തിൻ്റെ ഭക്ഷണ വിതരണവും പൾസ് ഓക്സിമീറ്റർ വിതരണം, സാനിറ്റൈസേഷൻ തുടങ്ങി മറ്റു സേവന പ്രവർത്തനങ്ങൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ തുടരുകയാണ്.

Related Posts