ഹോർട്ടികോർപ്പ് പച്ചക്കറി സംഭരണതിന് എല്ലാ ജില്ലകളിലും ഹെൽപ്പ് ഡെസ്ക് തുറന്നു.
കർഷകർക്ക് താങ്ങായി ഹോർട്ടികോർപ്പ്.
തൃശ്ശൂർ:
ലോക്ഡൗൺ കാലത്ത് ദുരിതത്തിലായ കർഷകരെ സഹായിക്കാൻ കൃഷിവകുപ്പ് നടപടി തുടങ്ങി. വിളവെടുത്ത് വിൽപന നടത്താനാകാതെ പ്രതിസന്ധിയിലായ കർഷകരിൽ നിന്നും ബുധനാഴ്ച തന്നെ ഹോർട്ടികോർപ്പ് പച്ചക്കറി സംഭരിക്കാൻ തുടങ്ങി. സംഭരണത്തിന് ജില്ലകൾതോറും ഹെൽപ്പ് ഡെസ്ക് തുറന്നു. ജില്ല മാനേജർമാർക്കാണ് സംഭരണച്ചുമതല. കർഷകരുടെ മുഴുവൻ ഉത്‌പന്നങ്ങളും സർക്കാർ നിശ്ചയിച്ച അടിസ്ഥാനവില ഉറപ്പാക്കി സംഭരിക്കണം എന്നാണ് നിർദേശം. ലോക്ഡൗൺ കാലത്ത് കർഷകരുടെ ദുരിതങ്ങൾ സംബന്ധിച്ച് വാർത്തകൾ വന്നതിനെത്തുടർന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ ഇടപെട്ട് നടപടികൾ ഉറപ്പാക്കാൻ ഹോർട്ടികോർപ്പിനോട് നിർദേശിക്കുകയായിരുന്നു.