വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് നടന്‍ മന്‍സൂര്‍ അലിഖാനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
നടന്‍ മന്‍സൂര്‍ അലിഖാനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
ചെന്നൈ:
വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് നടന്‍ മന്‍സൂര്‍ അലിഖാനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്‍റെ നില ഗുരുതരമായത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. വാക്‌സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാനെതിരെ കേസ് എടുക്കുകയും മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട താരത്തിന്റെ പ്രസ്താവനയാണ് വിവാദമാകാൻ കാരണം.നടന്‍ വിവേകിന്‍റെ മരണത്തെ തുടര്‍ന്നായിരുന്നു അത്.