ചാവക്കാട് താലൂക്കിൽ നിന്ന് തൃശൂരിലെ കൊവിഡ് വാർ റൂമിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ ഏറ്റെടുത്തു.
ഇൻഡസ്ട്രിയൽ ഓക്സിജൻ സിലിണ്ടറുകൾ ഏറ്റെടുത്തു.
ചാവക്കാട് :
ചാവക്കാട് താലൂക്കിൽ നിന്ന് തൃശൂരിലെ കൊവിഡ് വാർ റൂമിലേക്ക് 138 ഇൻഡസ്ട്രിയൽ ഓക്സിജൻ സിലിണ്ടറുകൾ ഏറ്റെടുത്തു. ഇത്തരം ഇൻഡസ്ട്രിയൽ ഓക്സിജൻ സിലിണ്ടറുകൾ പിന്നീട് മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ ആക്കി കൊവിഡ് രോഗികൾക്ക് വേണ്ടി ഉപയോഗിക്കും. ഗുരുവായൂർ സിവിൽ ഡിഫെൻസ് വളണ്ടിയർമാരാണ് മൂന്നു ലോഡുകളായി സിലിണ്ടർ കയറ്റി അയക്കാൻ സഹായിച്ചത്. ചാവക്കാട് തഹസീൽദാർ സിഎസ് രാജേഷ്, അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്ട്രിസ് ഓഫീസർ ജസീം എന്നിവരുടെ നേതൃത്വത്തിൽ ആണ് സിലിണ്ടറുകൾ ഏറ്റെടുത്തത്.