"ചങ്ക്സ് " സഹപാഠിക്കൊരു സ്നേഹകൂട് താക്കോൽദാനം നടത്തി സുരേഷ് ഗോപി

എടമുട്ടം : കഴിമ്പ്രം വി പി എം എസ് എൻ ഡി പി ഹൈസ്കൂൾ ആദ്യ ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയായ "ചങ്ക്സ് " സഹപാഠിക്കൊരു സ്നേഹകൂട് എന്ന പദ്ധതിയുടെ ഭാഗമായി പോട്ടയിൽ ആനന്ദനായി നിർമ്മിച്ച പുതിയ വീടിന്റെ താക്കോൽദാനം പ്രശസ്ത സിനിമാതാരം സുരേഷ് ഗോപി നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാന അധ്യാപകനായിരുന്ന പി ആർ താരനാഥൻ മാസ്റ്റർ മുഖ്യ അതിഥിയായിരുന്നു. സേവ്യാഭിരാമൻ മാസ്റ്റർ, ചങ്ക്സ് ഭാരവാഹികളായ ഷൈൻ , ദില്ലി രത്നം , ദിരീഷ്, ഷാലി, പ്രിൻസി, ശോഭന, ചിത്ര മണി ,ഷാര, ജ്യോതി എന്നിവർ നേതൃത്വം നല്കി.

Related Posts