ഗുജറാത്തിൽ വൻ തോതിൽ വ്യാജപാൽ വിതരണം; 4,000 ലിറ്റർ പിടിച്ചെടുത്തു
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ സൾഫേറ്റ്, ഫോസ്ഫേറ്റ്, കാർബണേറ്റ് ഓയിൽ തുടങ്ങിയ രാസവസ്തുക്കൾ ചേർത്ത് നിർമ്മിച്ച വ്യാജ പാൽ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് 4,000 ലിറ്റർ വ്യാജ പാലുമായി ട്രക്ക് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ നാലുമാസമായി ഇത് വിതരണം ചെയ്യുന്നതായി കണ്ടെത്തി. വ്യാജ പാൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫാക്ടറിയെയും വിതരണക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് രാജ്കോട്ട് ഡി സി പി പ്രവീൺ കുമാർ മീണ അറിയിച്ചു.