യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന; മികച്ച നേട്ടവുമായി അദാനി വിമാനത്താവളങ്ങൾ
ന്യൂഡൽഹി: 2022 ൽ 14.25 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകി അദാനി എയർപോർട്ടുകൾ. ഇക്കാര്യത്തിൽ 100% നേട്ടം കൈവരിച്ചതായും കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയതായും കമ്പനി അധികൃതർ അറിയിച്ചു. അദാനിയുടെ 7 വിമാനത്താവളങ്ങളിലും ആഭ്യന്തര യാത്രക്കാരുടെ എണ്ണം 92 ശതമാനമായും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 133 ശതമാനമായും വർധിച്ചു. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 58 ശതമാനവും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 61 ശതമാനവും വളർച്ചയുണ്ടായി. അദാനി എയർപോർട്ട് ഹോൾഡിംഗ് ലിമിറ്റഡിന്‍റെ (എഎഎച്ച്എൽ) ആത്മാർത്ഥമായ സേവനവും യാത്രക്കാരുടെ സംതൃപ്തിയുമാണ് മികച്ച നേട്ടത്തിന് കാരണം. രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം 2023 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ 8.44 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ചു. ഇതിൽ 2.22 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാരും 6.22 ദശലക്ഷം ആഭ്യന്തര യാത്രക്കാരുമാണ്. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. 1.74 ദശലക്ഷം ആഭ്യന്തര യാത്രക്കാരാണ് ഇവിടെയെത്തിയത്.