എടമുട്ടത്ത് 'യു പി എ' കടയിൽ വൻ തിരക്ക്..

യു പി എ സർക്കാരിന്റെ കാലഘട്ടത്തിലെ വിലയിൽ അരിയും പലചരക്കും പെട്രോളും സാധനങ്ങളും നൽകി യൂത്ത് കോൺഗ്രസ്

എടമുട്ടം : വ്യത്യസ്തമായ സമരപരിപാടിയുമായ് യൂത്ത് കോൺഗ്രസ്. രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായിട്ടാണ് എടമുട്ടം സെന്ററിൽ യു പി എ സർക്കാരിന്റെ കാലഘട്ടത്തിലെ വിലയിൽ ജനങ്ങൾക്ക് സാധനങ്ങൾ നൽകിയത്. വിലവർദ്ധനവിനും തൊഴിലില്ലായമയ്ക്കും വർഗ്ഗീയതക്കും എതിരെ രാഹുൽ നടത്തുന്ന ജാഥയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് വ്യത്യസ്തമായ സമരം നടന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പെട്രോൾ തുടങ്ങിയ നിത്യേപയോഗ സാധനങ്ങൾ ആണ് നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം നിർവഹിച്ചു.

sobhasubin.jpeg

നിയോജക മണ്ഡലം പ്രസിഡണ്ട് സുമേഷ് പാനാട്ടിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡണ്ട് അരുൺ മോഹൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി അനീഷ് എം എ ആദ്യവിൽപന നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി അശ്വിൻ ആലപ്പുഴ, കരയാമുട്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ എച്ച് കബീർ, സംസ്കാര സാഹിതി നിയോജക മണ്ഡ്ലം പ്രസിഡണ്ട് സന്തോഷ് പുളിക്കൽ .കെ എസ് യു ജില്ല ജനറൽ സെക്രട്ടറി വൈശാഖ് വേണുഗോപാൽകെ, രാഗേഷ് ഊണുങ്ങൽ, നാട്ടിക മണ്ഡലം പ്രസിഡണ്ട് ലയേഷ്. സഗീർ വില്ലീസ്, സചിത്രൻ തയ്യിൽ, ഡേവിസ് വാഴപ്പുള്ളി, റോഡക്സ് എടമുട്ടം എന്നിവർ നേതൃത്വം നൽകി.

Related Posts