അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഹ്യൂഗോ ലോറിസ്

പ്രശസ്ത ഫ്രഞ്ച് കളിക്കാരനും ദേശീയ ടീം ക്യാപ്റ്റനുമായ ഹ്യൂഗോ ലോറിസ് അന്താരാഷ്ട്ര ഫുട്ബോളിനോട്വിടപറഞ്ഞു. ഫ്രഞ്ച് പത്രമായ ലെ എക്വിപെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലോറിസ് അന്താരാഷ്ട്രഫുട്ബോൾ വിടുന്നതായി വെളിപ്പെടുത്തിയത്.

2008 ൽ ഉറുഗ്വേയ്ക്കെതിരായ സൗഹൃദ മത്സരത്തിൽഫ്രാൻസിനായി അരങ്ങേറ്റം കുറിച്ച ഗോൾകീപ്പർ 14 വർഷം നീണ്ട കരിയറിനാണ് വിരാമമിടുന്നത്. ഫ്രാൻസിനായിഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ലോറിസിന്‍റെ പേരിലാണ്. ഫ്രാൻസിനായി 145 മത്സരങ്ങൾ ലോറിസ് കളിച്ചിട്ടുണ്ട്. ഫ്രാൻസിനൊപ്പമുള്ള ലോറിസിന്റെ അവസാന മത്സരം ഖത്തർ ലോകകപ്പിന്‍റെഫൈനലായിരുന്നു.

ഖത്തറിൽ നടന്ന ഫൈനലിൽ അർജന്‍റീനയോട് ഫ്രാൻസ് തോറ്റു. എന്നാൽ അതിനുമുമ്പ്തന്നെ ലോകകപ്പ് കിരീടം ലോറിസ് സ്വന്തമാക്കിയിട്ടുണ്ട്. 2018 ൽ ലോറിസിന്‍റെ നേതൃത്വത്തിലാണ് റഷ്യയിൽനടന്ന ലോകകപ്പ് ഫ്രാൻസ് നേടിയത്. ദേശീയ ടീമിനായി കളിക്കുന്നത് നിർത്തിയെങ്കിലും 2012 മുതൽകളിക്കുന്ന ടോട്ടനത്തിനൊപ്പം ലോറിസ് ക്ലബ് ഫുട്ബോൾ തുടരും.

Related Posts