നരബലി; ഭർത്താവ് ക്രൂരനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഷാഫിയുടെ ഭാര്യ

കൊച്ചി: തന്‍റെ ഭർത്താവ് ക്രൂരനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് മുഹമ്മദ് ഷാഫിയുടെ ഭാര്യ. ഷാഫിക്കൊപ്പം ജീവിക്കേണ്ടി വന്നെന്നും ഷാഫിക്കെതിരെ 9 കേസുകളൊന്നും ഇല്ലെന്നും ഷാഫിയുടെ ഭാര്യ പറഞ്ഞു. അതേസമയം, നരബലി കേസിലെ പ്രതിയായ ഷാഫി മുമ്പും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 2020ൽ, പുത്തൻകുരിശിൽ പ്രായമായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് ഇയാൾ നാല് മാസത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. 25-ാം വയസ്സിൽ പുത്തൻകുരിശിലെത്തിയ ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ലഹരിക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ട്. കൊച്ചി ഗാന്ധിനഗറിലെ വാടക വീട്ടിലാണ് ഇയാൾ ഇപ്പോൾ താമസിക്കുന്നത്. കാർ, ജീപ്പ്, വാൻ തുടങ്ങിയ വാഹനങ്ങൾ ഇയാൾക്ക് ഉള്ളതായാണ് വിവരം. ഷേണായീസ് റോഡിൽ ഭാര്യ നടത്തുന്ന ഹോട്ടൽ ചൊവ്വാഴ്ച രാവിലെ വരെ തുറന്നിരുന്നു. കൊലപാതക വാർത്ത പുറത്തുവന്നതോടെ ഇത് അടച്ചു.

Related Posts