കേരള സംഗീത നാടക അക്കാദമിയുടെ നൂറ് ദിനം : നൂറ് പുസ്തകം; 'കഥകളിപ്പദങ്ങള്‍' ഇന്ന് പ്രകാശനം ചെയ്യും
തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമിയുടെ നൂറ് ദിനം : നൂറ് പുസ്തകം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച വെള്ളിനേഴി അച്യുതന്‍കുട്ടിയുടെ 'കഥകളിപ്പദങ്ങള്‍' എന്ന പുസ്തകത്തിന്‍റെ ഒന്നും രണ്ടും വാല്യങ്ങള്‍ ഇന്ന്( ജനുവരി ആറിന്) വൈകീട്ട് അഞ്ചിന് അക്കാദമി അങ്കണത്തില്‍ പ്രകാശനം ചെയ്യും. പി ചിത്രന്‍ നമ്പൂതിരിപ്പാട് പ്രകാശനം ചെയ്യുന്ന പുസ്തകം കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്‍ ഏറ്റുവാങ്ങും. അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി അധ്യക്ഷത വഹിക്കും. എം എന്‍ വിനയകുമാര്‍ പുസ്തകം പരിചയപ്പെടുത്തും. അക്കാദമി നിര്‍വാഹക സമിതി അംഗം കലാമണ്ഡലം ശിവന്‍ നമ്പൂതിരി, സി കെ നാരായണന്‍ നമ്പൂതിരിപ്പാട്, കെ പി രമേഷ് എന്നിവര്‍ സംസാരിക്കും.