ഹോട്ടലുകളുടെ വൃത്തി അടിസ്ഥാനമാക്കി ‘ഹൈജീന്‍ റേറ്റിംഗ്’ ആപ്പ്; ഉടനെന്ന് മന്ത്രി

തിരുവനന്തപുരം: ഭക്ഷ്യവിഷബാധ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ശുചിത്വത്തെ അടിസ്ഥാനമാക്കി ഹോട്ടലുകൾക്ക് ‘ഹൈജീന്‍ റേറ്റിംഗ്’ ആപ്പ് ഉടൻ പുറത്തിറക്കും. ആപ്പ് അവസാന ഘട്ടത്തിലാണെന്നും ആപ്പ് കണ്ട് ഹോട്ടലുകളുടെ ഗുണനിലവാരം വിലയിരുത്താമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഹോട്ടലുകൾ ഇതിനോട് നന്നായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പാചകക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ശുചിത്വം ഉറപ്പാക്കാൻ ഹോട്ടലുകളിൽ കൃത്യമായ ഇടവേളകളിൽ കുടിവെള്ളം പരിശോധിക്കണമെന്നും ഭക്ഷണം പാഴ്സൽ നൽകുന്ന സമയം രേഖപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Related Posts