റെക്കോഡ് കയറ്റുമതി നേട്ടവുമായി ഹ്യുണ്ടായ് ക്രെറ്റ

2021-ൽ ഏറ്റവുമധികം കയറ്റുമതി ചെയ്ത എസ് യു വി എന്ന ബഹുമതി നേടി ഹ്യുണ്ടായ് ക്രെറ്റ. തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് 26.17 ശതമാനം വളർച്ചയാണ് ഹ്യുണ്ടായ് ക്രെറ്റ കയറ്റുമതിയിൽ രേഖപ്പെടുത്തിയത്.

2020-ൽ 25,995 യൂണിറ്റ് ക്രെറ്റയാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തതെങ്കിൽ 2021-ൽ അത് 32,799 ആയി വർധിച്ചു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ കഴിഞ്ഞ വർഷം മൊത്തം കയറ്റുമതി ചെയ്തത് 42,238 എസ്‌ യു വി കളാണ്. അതിൽ വെന്യു, ക്രെറ്റ ഗ്രാൻഡ് തുടങ്ങിയ മോഡലുകളും ഉൾപ്പെടുന്നു.

Related Posts