എനിക്കും കിട്ടി ഗോൾഡൻ വിസ, യുഎഇ സർക്കാരിന് നന്ദി പറഞ്ഞ് നടൻ സിദ്ധിഖ്
ഗോൾഡൻ വിസ നൽകിയതിൽ യുഎഇ സർക്കാരിന് നന്ദി പറഞ്ഞ് നടൻ സിദ്ധിഖ്. താൻ ഒട്ടും മോഹിച്ചതോ ആഗ്രഹിച്ചതോ അല്ല ഈ അംഗീകാരം. ഇതൊന്നും നമുക്ക് കിട്ടാൻ പോകുന്നില്ല എന്നായിരുന്നു താൻ ചിന്തിച്ചിരുന്നത്, എനിക്കും കിട്ടി ഗോൾഡൻ വിസ എന്നു തുടങ്ങുന്ന കുറിപ്പിൽ നടൻ വിശദീകരിച്ചു.
ഒരു നടൻ എന്ന നിലയിൽ തനിക്കു കിട്ടിയ വലിയ അംഗീകാരമാണ് യുഎഇ സർക്കാരിൻ്റെ ഗോൾഡൻ വിസയെന്ന് താരം പറയുന്നു. തന്റെ സുഹൃത്ത് സമീറിന്റെ ആഗ്രഹമായിരുന്നു. യുഎഇ സർക്കാരിന് നന്ദിയും വളർത്തി വലുതാക്കിയ എല്ലാവരോടും കടപ്പാടും അറിയിച്ചു കൊണ്ടാണ് താരത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.