സംവിധാനം, നിർമാണം, അഭിനേതാവ് എല്ലാം ഞാൻ തന്നെ, സിനിമ ഉടൻ വരും; കങ്കണ റണാവത്ത്
ബോളിവുഡിലെ ഏറ്റവും മികച്ച മുന്‍നിര നടിമാരില്‍ ഒരാളാണ് കങ്കണ റണാവത്ത്. നിരവധി അമ്പരപ്പിക്കുന്ന കഥാപാത്രങ്ങള്‍ താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോള്‍ താന്‍ ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന സിനിമ ഉടന്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
'ഞാന്‍ ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന സിനിമയുമായി ഉടന്‍ എത്തും. ചിത്രത്തിന്റെ നിര്‍മാതാവും ഞാന്‍ തന്നെയായിരിക്കും. ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുകയും ചെയ്യും.' - കങ്കണ പറഞ്ഞു. 2019 ല്‍ പുറത്തിറങ്ങിയ മണികര്‍ണിക; ദി ക്വീന്‍ ഓഫ് ത്സാന്‍സിയുടെ സഹസംവിധായികയായിരുന്നു കങ്കണ. സംവിധായകന്‍ ക്രിഷ് ജഗര്‍ലമുഡിയുമായി ഉണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം കങ്കണ ഏറ്റെടുത്തത്. റാണി ലക്ഷ്മി ഭായിയുടെ ജീവിതം പറഞ്ഞ ചിത്രത്തില്‍ താരമാണ് നായികയായി എത്തിയത്.
കഴിഞ്ഞ വര്‍ഷമാണ് മണികര്‍ണിക ഫിലിംസ് എന്ന തന്റെ നിര്‍മാണ കമ്പനിക്ക് കങ്കണ തുടക്കമിടുന്നത്. നവാസുദ്ദീന്‍ സിദ്ദീഖിയും അവനീത് കൗറും പ്രധാന വേഷത്തിലെത്തുന്ന ടികു വെഡ്‌സ് ഷേരു ആണ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം. ഈ വര്‍ഷം ചിത്രം പ്രേക്ഷകരിലേക്ക് എത്തും. കൂടാതെ എമര്‍ജന്‍സി, മണികര്‍ണിക റിട്ടേണ്‍സ്; ദി ലജന്റ് ഓഫ് ഡിദ്ദ എന്നിവയാണ് താരം നിര്‍മിക്കാനൊരുങ്ങുന്ന പുതിയ സിനിമകള്‍. ഇത് കൂടാതെ ധാകഡ്, തേജസ്, ദി ഇന്‍കാര്‍നേഷന്‍; സീത എന്നിവയാണ് കങ്കണ അഭിനയിക്കുന്ന ചിത്രങ്ങള്‍.