എളവള്ളിയിൽ ഐസിഡിഎസ് എക്സിബിഷൻ സംഘടിപ്പിച്ചു
സംസ്ഥാന വനിതാശിശു വികസന വകുപ്പും എളവള്ളി ഗ്രാമപഞ്ചായത്തും സംയുക്തമായി ഐസിഡിഎസ് ദിനാചരണത്തിന്റെ ഭാഗമായി എക്സിബിഷൻ സംഘടിപ്പിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളുകളിൽ മൂന്ന് ദിവസമായാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. അങ്കണവാടി പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളുടെ വിശദീകരണവും പരിചയപ്പെടുത്തലും എക്സിബിഷനിൽ കൗതുകമായി.
ഇതിന് പുറമെ കോവിഡ് രോഗ ബോധവൽക്കരണ ക്ലാസ്, സൗജന്യ രക്തസമ്മർദ്ദ നിർണയം, പ്രമേഹ നിർണയം, കലാപരിപാടികൾ തുടങ്ങിയവയും എക്സിബിഷനിൽ ഉണ്ടായിരുന്നു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ്
എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷയായി. സ്ഥിരം സമിതി അംഗങ്ങളായ കെ ഡി വിഷ്ണു, ടി സി മോഹനൻ, എൻ ബി ജയ, ശ്രീബിത ഷാജി, ലിസി വർഗീസ്, രാജി മണികണ്ഠൻ, എം പി ശരത് കുമാർ, സീമ ഷാജു, സെക്രട്ടറി തോമസ് രാജൻ, അസിസ്റ്റണ്ട് സെക്രട്ടറി പി ജയചന്ദ്രൻ, സൂപ്പർ വൈസർ മീരാ മോഹനൻ, കെ കെ പ്രസന്നകുമാരി എന്നിവർ പങ്കെടുത്തു.