നൻമ വറ്റാത്ത മനുഷ്യമനസ്സിന്റെ കഥപറഞ്ഞ് 'ഐസ്ഫ്രൂട്ട് '
ഒരു പിഞ്ചുബാലന്റെയും ഐസ് വില്പനക്കാരന്റെയും സൗഹൃദത്തിലൂടെ, നൻമ വറ്റാത്ത മനുഷ്യമനസ്സിന്റെ കഥപറയുകയാണ് 'ഐസ്ഫ്രൂട്ട്' എന്ന ഹ്രസ്വചിത്രം. സൂര്യപ്രഭ ക്രീയേഷൻസിന്റെ ബാനറിൽ ജനാർദ്ദനൻ മണ്ണുമ്മൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീപക് പെരിങ്ങോട്ടുകരയാണ്. നന്ദൻ കാഞ്ഞാണിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഛായാഗ്രഹണവും നിർവഹിക്കുന്നത് സംവിധായകൻ ദീപക് പെരിങ്ങോട്ടുകര തന്നെയാണ്.
കലാസംവിധാനം സജീവ് നവകം, സംഗീതം കെ ജെ ശ്രീരാജ്, പ്രൊഡഷൻ കൺട്രോളർ രഘു നാഥ് ആലപ്പാട്, സഹസംവിധാനം പ്രസൂൺ സുകുമാരൻ, സഹഛായാഗ്രഹണം ലിന്റോ അന്തിക്കാട്, സ്റ്റിൽസ് ശശി കാഞ്ഞാണി, ഡിസൈൻ ബൈജു കാട്ടൂർ, എഡിറ്റിംഗ് നിഖിൽ രാജ്, പി ആർ ഒ ജയൻബോസ്, സംവിധാനസഹായികൾ അനന്തശയനൻ, രമേഷ് ആര്യൻ എന്നിവരാണ്.
നന്ദൻ കാഞ്ഞാണി, മാസ്റ്റർ ആഗത് റിജേഷ്, സലേഷ്, നീതുദാസ് കലാമണ്ഡലം തുടങ്ങി നിരവധി ബാലതാരങ്ങളും അഭിനയിക്കുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം ആന്റോ തൊറയൻ നിർവഹിച്ചു. ചാഴുർ, ആലപ്പാട്, പടിയം പരിസരപ്രദേശങ്ങളിലായി ചിത്രീകരണം പൂർത്തിയായി.