ഐ.സി.എഫ് പ്രവാസി വായന കാമ്പയിന്‍; കുവൈറ്റ് സിറ്റി സെന്‍ട്രല്‍ പ്രഖ്യാപനം 'ഉജ്ജ്വലനം' എന്ന പേരില്‍ സംഘടിപ്പിച്ചു


കുവൈറ്റ് : പ്രവാസം വായിക്കുന്നു എന്ന പ്രമേയത്തില്‍ ഐ.സി.എഫ് ഇന്റര്‍ നാഷണല്‍ തലത്തില്‍ നടത്തുന്ന പ്രവാസി വായന കാമ്പയിന്‍ കുവൈറ്റ് സിറ്റി സെന്‍ട്രല്‍ പ്രഖ്യാപനം 'ഉജ്ജ്വലനം' എന്ന പേരില്‍ സംഘടിപ്പിച്ചു. ഇന്‍ഡോ അറബ് കര്‍ച്ചറല്‍ ആന്റ് ലാംഗേജ് മിഷന്‍ സെക്രട്ടറി ഡോ.മുഹമദ് അമീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് സിറ്റി സെന്‍ട്രല്‍ പ്രസിഡണ്ട് മുഹമ്മദലി സഖാഫി പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല വടകര, ദഅവാകാര്യ സെക്രട്ടറി അബൂമുഹമദ്, പ്രവാസി വായന സെന്‍ട്രല്‍ കോ ഓഡിനേറ്റര്‍ ഹാരിസ്.വി.യു തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുറഈഫ് വെണ്ണക്കോട് സ്വാഗതവും ജാഫര്‍ ചപ്പാരപ്പടവ് നന്ദിയും പറഞ്ഞു.ആരവം, ഫീല്‍ഡ് കാമ്പയിന്‍, തളിര്, കുടുംബവായന, സാംസ്കാരിക സെമിനാര്‍ തുടങ്ങിയ വിവിധ പരിപാടികള്‍ കാമ്പയിനിന്റെ ഭാഗമായി നടക്കും. നവംബര്‍ പതിനഞ്ചിന് സമാപിക്കും.
