ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വെൻറിലേറ്റർ ഉദ്ഘാടനം നിർവഹിച്ചു.
ഇരിങ്ങാലക്കുട ഹോസ്പിറ്റലിലേക്ക് ഐ സി എൽ ഫിൻകോർപ്പ് അത്യാധുനിക വെൻറിലേറ്റർ നൽകി.
ഇരിങ്ങാലക്കുട :
ജനറല്‍ ആശുപത്രിയിലേക്ക് ഐ സി എല്‍ ഫിന്‍കോര്‍പ്പ് അത്യാധുനിക ഐ സി യു വെന്റിലേറ്റർ നൽകി. ഏകദേശം പത്ത് ലക്ഷം രൂപ ചെലവ് വരുന്ന അത്യാധുനിക ഐ സി യു വെന്റിലേറ്റാണ് നാടിന് സമര്‍പ്പിച്ചത്. ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു സമര്‍പ്പണോല്‍ഘാടനം നിര്‍വ്വഹിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഐ സി എല്‍ ഫിന്‍കോര്‍പ്പ് സി എം ഡി കെ ജി അനില്‍കുമാര്‍, സി ഇ ഒ ഉമ അനില്‍കുമാര്‍, ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ മിനിമോള്‍, കൂടല്‍മാണിക്യം ദേവസ്വം പ്രസിഡണ്ട് യു പ്രദീപ്‌മേനോന്‍, നഗരസഭ വൈസ്‌ചെയര്‍മാന്‍ പി ടി ജോര്‍ജ്ജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി സി ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സന്‍ പാറേക്കാടന്‍, സുജ സഞ്ജീവ്കുമാര്‍, കൗണ്‍സിലര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊവിഡിന്റെ ആദ്യതരംഗം ആരംഭിച്ച സമയത്ത് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ കൊവിഡ് വാര്‍ഡ് മുഴുവനായും 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാക്കുകയും ഓക്‌സിജന്‍ സൗകര്യവുമുള്ള ആധുനിക സജ്ജീകരണങ്ങളോട് കൂടിയ രണ്ട് ആംബുലന്‍സ് സര്‍വീസുകള്‍ നഗരസഭക്ക് കൈമാറുകയും ചെയ്തെന്നും ഐ സി എല്‍ ഫിന്‍കോര്‍പ്പ് സി എം ഡി കെ ജി അനില്‍കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ നിശ്ചിയിച്ചിട്ടുള്ള നിരക്കിലും കുറച്ച് ആർ ടി പി സി ആര്‍ പരിശോധന നഗരസഭയുമായി സഹകരിച്ച് ഐ സി എല്‍ മെഡിലാബ് ചെയ്ത് നല്‍കാന്‍ തയ്യാറാണെന്നും നിര്‍ധനരായ കൊവിഡ് രോഗികള്‍ക്ക് ചികിത്സ ചിലവടക്കമുളള സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും കെ ജി അനില്‍കുമാര്‍ വ്യക്തമാക്കി.