60 വർഷത്തിലേറെയായി ഐഡൻ്റിറ്റി ദുരൂഹമായിരുന്ന 'ലിറ്റിൽ മിസ് നോബഡി' യെ തിരിച്ചറിഞ്ഞു

ലിറ്റിൽ മിസ് നോബഡി- ആറു പതിറ്റാണ്ടിലേറെയായി അവൾ അങ്ങനെയാണ് ലോകത്ത് അറിയപ്പെടുന്നത്. ഊരോ പേരോ അറിയാത്ത, ദുരൂഹമായ ഐഡൻ്റിറ്റിയുള്ള, ലിറ്റിൽ മിസ് നോബഡി.

ഒടുവിൽ അവൾക്കൊരു പേരും വീടും നാടുമെല്ലാം ഉണ്ടാവുകയാണ്. ഷാരോൺ ലീ ഗാലെഗോസ് എന്നാണ് അവളുടെ പേര്. ഒരു മെക്സിക്കൻ പെൺകുട്ടി. മരുഭൂമിയിൽ മൃതദേഹ രൂപത്തിൽ കണ്ടെത്തുമ്പോൾ അവൾക്ക് മൂന്നടി അറിഞ്ച് നീളവും 55 പൗണ്ട് ഭാരവും ഉണ്ടായിരുന്നതായി രേഖകൾ കാണിക്കുന്നു. 1960 ജൂലൈ 31-ന് അരിസോണയിലെ കോൺഗ്രസിന് സമീപമുള്ള സാൻഡ് ക്രീക്ക് വാഷിനടുത്തുള്ള മരുഭൂമിയിലാണ് ഗാലെഗോസിന്റെ മൃതദേഹം കിടന്നിരുന്നത്. മരുഭൂമിയിൽ പാറക്കഷണങ്ങൾ തിരഞ്ഞ് നടന്നിരുന്ന ഒരു സ്കൂൾ ടീച്ചറാണ് അന്ന് മൃതദേഹം കണ്ടെത്തിയത്. എത്ര അന്വേഷിച്ചിട്ടും അക്കാലത്ത് പെൺകുട്ടിയുടെ ഐഡൻ്റിറ്റി തിരിച്ചറിഞ്ഞില്ല. കാലങ്ങളോളം അവൾ ദുരൂഹയായി തുടർന്നു.

ഗാലെഗോസിനെ ആരോ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്നും 500 മൈൽ അകലെയാണ് മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ കിടന്നിരുന്നത്. ആരാണ് ഗാലെഗോസിനെ തട്ടിക്കൊണ്ടു പോയതെന്നും എന്തായിരുന്നു അതിനു പിറകിലെ ഉദ്ദേശ്യമെന്നും അന്വേഷണത്തിലൂടെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Posts