ഇടുക്കിയിലെ ഭൂപ്രശ്നം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ വനം, റവന്യൂ, നിയമ മന്ത്രിമാർ പങ്കെടുക്കും. ലാൻഡ് കസ്റ്റംസ് ചട്ടപ്രകാരം ഇടുക്കിയിൽ പട്ടയം നൽകിയ ഭൂമി നിലവിൽ പാർപ്പിട-കാർഷിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ജില്ലയിലെ വിവിധ സംഘടനകൾ ഏറെക്കാലമായി മറ്റ് ആവശ്യങ്ങൾക്കായി കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പലർക്കും ഇനിയും പട്ടയം ലഭിച്ചിട്ടില്ല. ഈ ആവശ്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. എന്നാൽ ബഫർ സോൺ വിഷയത്തിൽ ലഭിച്ച പരാതികളിൽ പകുതി പോലും പരിഹരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. 45.64 ശതമാനം പരാതികൾ മാത്രമാണ് ഇതുവരെ തീർപ്പാക്കിയത്. 35,601 പരാതികൾ ഇനിയും തീർപ്പാക്കാനുണ്ടെന്നാണ് കണക്ക്. ചില പഞ്ചായത്തുകളുടെ നിസ്സഹകരണവും നടപടികൾ വൈകാൻ കാരണമായി. 10 പഞ്ചായത്തുകൾ ഇതുവരെ ഭൂപടത്തിൽ നിർമ്മിതികളെക്കുറിച്ചുള്ള വിവരങ്ങൾ അപ്ലോഡ് ചെയ്തിട്ടില്ല. നേരിട്ടുള്ള സ്ഥല പരിശോധന ഒരാഴ്ച കൂടി തുടരുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. പരാതികൾ മുഴുവൻ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കാൻ കഴിയുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

Related Posts