സഹായത്തിനായി വിളിച്ചാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഫോൺ എടുക്കണം: വനം മന്ത്രി
കോഴിക്കോട്: വന്യമൃഗ ശല്യം ഉൾപ്പെടെ, സഹായത്തിനായി ആര് വിളിച്ചാലും വനംവകുപ്പ് ഉദ്യോഗസ്ഥർ ഫോൺ എടുക്കണമെന്ന നിർദ്ദേശവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതിൽ വീഴ്ച സംഭവിച്ചാൽ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഫോൺ എടുക്കുന്നില്ലെന്ന പരാതി എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ആനകളെ ആക്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. ധോണിയെ എയർഗൺ ഉപയോഗിച്ച് വെടിവച്ചത് ഗുരുതരമായ തെറ്റാണ്. വന്യ മൃഗങ്ങളെ പ്രകോപിപ്പിച്ചാൽ, അവർ പ്രതികാര ഭാവത്തോടെ പ്രതികരിക്കും. ധോണി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും മന്ത്രി പറഞ്ഞു.