ക്രിക്കറ്റ് ഒരു മതമാണെങ്കിൽ സച്ചിൻ ദൈവമാണ്; ആദ്യ സെഞ്ചുറിക്ക് 32 വയസ്സ്
"ക്രിക്കറ്റ് ഒരു മതമാണെങ്കിൽ, സച്ചിൻ ദൈവമാണ്", 2009 ഫെബ്രുവരി 28 ന് ഹാർപ്പർ സ്പോർട്സ് പുറത്തിറക്കിയ ഒരു പുസ്തകത്തിന്‍റെ പേരാണ് ഇത്. വിജയ് സന്താനം, ശ്യാം ബാലസുബ്രഹ്മണ്യൻ എന്നിവർ സച്ചിൻ തെണ്ടുൽക്കറെക്കുറിച്ച് എഴുതിയ പുസ്തകം. ആ പുസ്തകത്തിന്‍റെ പേര് സത്യമാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട് . ക്രിക്കറ്റ് ചരിത്രത്തിൽ സച്ചിൻ ടെണ്ടുൽക്കറെ പോലൊരു ഇതിഹാസം ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാകുമോ എന്നും സംശയമുണ്ട്. ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കുക എന്നത് മറ്റൊരു താരത്തിനും എളുപ്പമല്ല. നീണ്ട 33 വർഷത്തെ വിയർപ്പും കഠിനാധ്വാനവുമാണ് ഈ റെക്കോർഡിൻറെ മൂല്യം. സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്‍റെ ആദ്യ സെഞ്ച്വറി നേടിയിട്ട് ഇന്ന് (ഓഗസ്റ്റ് 14, 2022) 32 വർഷം തികയുന്നു. 1989 ൽ അരങ്ങേറ്റം കുറിച്ചെങ്കിലും സച്ചിന്‍റെ ആദ്യ സെഞ്ച്വറിക്കായി ലോകം ഒരു വർഷം കാത്തിരുന്നു.