ചുമ മാറുന്നില്ലെങ്കിൽ ടി ബി ടെസ്റ്റ് നടത്തണം; കൊവിഡ് ചികിത്സയിൽ പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്രം

കൊവിഡ് ബാധിതരായ രോഗികളിൽ ചുമയ്ക്ക് ശമനമില്ലെങ്കിൽ ടി ബി ടെസ്റ്റ് നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതുക്കിയ കൊവിഡ് ചികിത്സാ മാർഗരേഖയിലാണ് നീണ്ടു നിൽക്കുന്ന ചുമ ക്ഷയരോഗത്തിൻ്റെ ഭാഗമാണോ എന്ന് പരിശോധിക്കണമെന്ന നിർദേശമുള്ളത്.

സ്റ്റിറോയ്ഡുകൾ നിർദേശിക്കുന്നത് ഡോക്ടർമാർ പരമാവധി ഒഴിവാക്കണമെന്ന് മാർഗരേഖ പറയുന്നു. രണ്ടാം തരംഗത്തിൽ വ്യാപകമായി സ്റ്റിറോയ്ഡുകൾ ദുരുപയോഗം ചെയ്തതായി വിമർശനങ്ങൾ ഉയർന്നിരുന്നു. കൊവിഡ് ടാസ്ക് ഫോഴ്സിൻ്റെ മേധാവി തന്നെ സ്റ്റിറോയ്ഡുകളുടെ ദുരുപയോഗത്തിനെതിരെ രംഗത്ത് വന്നിരുന്നു.

സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകൾ വളരെ നേരത്തെയോ ഉയർന്ന അളവിലോ ഉപയോഗിക്കുമ്പോൾ ഇൻവേസീവ് മ്യൂക്കോർ മൈക്കോസിസ് അഥവാ 'ബ്ലാക്ക് ഫംഗസ് ' പോലുള്ള ദ്വിതീയ അണുബാധയ്ക്കുള്ള സാധ്യത വർധിക്കുമെന്ന് പുതുക്കിയ മാർഗ നിർദേശങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

Related Posts