യു കെ യിലേത് പോലെ കൊവിഡ് വ്യാപനം ഉണ്ടായാൽ ഇന്ത്യയിൽ പ്രതിദിനം 14 ലക്ഷം പേർക്ക് രോഗം ബാധിക്കുമെന്ന് ഡോ. വി കെ പോൾ

ലോകമെമ്പാടും കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനിടയിൽ ആശങ്കകൾ വെളിപ്പെടുത്തി നീതി ആയോഗ് അംഗം കൂടിയായ ഡോ. വി കെ പോൾ. ഒമിക്രോണിന്റെ അതിവേഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ സംഭവ വികാസങ്ങളെ അദ്ദേഹം വിശകലനം ചെയ്തത്.

യൂറോപ്പിലെ അണുബാധ ആശങ്കാജനകമായ നിലയിലാണ്. യു കെ യിലെ വ്യാപനത്തിന്റെ തോതനുസരിച്ച് ഇന്ത്യയിൽ സമാനമായ ഒരു വ്യാപനം ഉണ്ടായാൽ, പ്രതിദിനം 14 ലക്ഷം കേസുകൾ വരെ ഉണ്ടാകാൻ ഇടയുണ്ടെന്ന് ഡോ. പോൾ പറഞ്ഞു.

വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് ബ്രിട്ടണിൽ 3,201 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഒമിക്രോൺ കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒമിക്രോൺ ബാധിതരുടെ ആകെ എണ്ണം 14,909 ആയി.

ഇന്ത്യയിൽ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 113 ഒമിക്രോൺ കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ മാത്രം 26 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Related Posts