യുഎഇയിൽ സന്ദര്‍ശക വിസ പുതുക്കണമെങ്കില്‍ ഇനി രാജ്യം വിടണം
അബുദാബി: യു.എ.ഇ.യിൽ തുടര്‍ന്നുകൊണ്ട് വിസിറ്റിംഗ് വിസ പുതുക്കാൻ കഴിയില്ല. സന്ദർശക വിസ പുതുക്കണമെങ്കിൽ രാജ്യം വിടണമെന്നാണ് അബുദാബി, ദുബായ് എമിറേറ്റുകളിലെ ട്രാവൽ ഏജന്‍റുമാർക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. യു.എ.ഇയിൽ സന്ദർശക വിസയിലുള്ളവർക്ക് രാജ്യത്തിനകത്ത് നിന്ന് തന്നെ വിസ മാറാമെന്ന നിയമമാണ് മാറ്റുന്നത്. ഷാർജ, അബുദാബി എമിറേറ്റുകളിൽ ഈ നിർദ്ദേശം പ്രാബല്യത്തിൽ വന്നു. പുതിയ നിർദ്ദേശം ദുബായിൽ പ്രാബല്യത്തിൽ വന്നില്ലെന്നാണ് വിവരം. വിസ പുതുക്കാനോ മറ്റേതെങ്കിലും വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടണം. സന്ദർശക വിസയിലുള്ളവർ യു.എ.ഇയിൽ തുടര്‍ന്നുകൊണ്ട് തന്നെ അധിക തുക നൽകി വിസ പുതുക്കിയിരുന്നു. ഇത് ഒഴിവാകുന്നതോടെ, രാജ്യത്തിന് പുറത്തേക്ക് വിമാന മാര്‍ഗമോ ബസിലോ പോയി എക്‌സിറ്റ് അടിച്ച് തിരികെയെത്തി വിസ പുതുക്കേണ്ടി വരും. റസിഡന്‍റ് വിസയുള്ളവർക്ക് ഇത് ബാധകമല്ല.