രാജ്യത്തെ മികച്ച സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുളള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ്ങ് ഫ്രെയിംവർക്കിൽ
രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഐ ഐ ടി മദ്രാസ് മൂന്നാം തവണയും
(എൻ ഐ ആർ എഫ്) തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി ഐ ഐ ടി മദ്രാസ്. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഐ ഐ ടി ബോംബെ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഐ ഐ ടി ഡൽഹിയും ഐ ഐ ടി കാൺപൂരും ആദ്യ അഞ്ച് റാങ്കുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളെജ് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ് ) ആണ്.
ആദ്യ പത്ത് എഞ്ചിനീയറിങ്ങ് കോളെജുകളിൽ ഐ ഐ ടി കൾക്ക് തന്നെയാണ് മുൻതൂക്കം. രണ്ട് എൻ ഐ ടി കളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ആദ്യ പത്തിൽ ഇടം നേടിയ രാജ്യത്തെ മികച്ച 10 എഞ്ചിനീയറിങ്ങ് കോളെജുകൾ ഇവയാണ്: ഐ ഐ ടി മദ്രാസ്, ഐ ഐ ടി ഡൽഹി, ഐ ഐ ടി ബോംബെ, ഐ ഐ ടി കാൺപൂർ, ഐ ഐ ടി ഖരഗ്പൂർ, ഐ ഐ ടി റൂർക്കി, ഐ ഐ ടി ഗുവാഹത്തി, ഐ ഐ ടി ഹൈദരാബാദ്, എൻ ഐ ടി തിരുച്ചിറപ്പള്ളി, എൻ ഐ ടി സൂരത്കൽ.