ഇലന്തൂർ നരബലി; ഭഗവൽ സിങ്ങിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി ഡിവൈഎഫ്ഐ
ഇലന്തൂര്‍: ആഭിചാരക്രിയകളുടെ ഭാഗമായി നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. മൃതദേഹം കുഴിച്ചെടുക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെ ആയതിനാൽ ആറൻമുള പൊലീസ് മാർച്ച് വഴിയിൽ വച്ച് തന്നെ തടഞ്ഞു. ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ട് സജിത്ത് പി ആനന്ദ് മാർച്ചിന് നേതൃത്വം നൽകി. കേരളത്തിലെ മനുഷ്യബലി ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് സജിത്ത് പി ആനന്ദ് പറഞ്ഞു. ഡി വൈ എഫ് ഐ ജില്ലാ നേതാക്കളായ എസ് സൂരജ്, ശരത് ശശിധരൻ, വിഷ്ണു വിക്രമൻ എന്നിവർ പങ്കെടുത്തു.